കോഴിക്കോട്: നഗരസഭയും റെയില്‍വേയും തമ്മിലുള്ള തര്‍ക്കം കാരണം
നാട്ടുകാരുടെ യാത്ര എന്നും ദുരിതത്തില്‍. ആറാംഗേറ്റിനും വെസ്റ്റ്ഹില്‍
റെയില്‍വേ സ്റ്റേഷനുമിടയില്‍ റെയിലിന് സമാന്തരമായി പടിഞ്ഞാറുഭാഗത്തുള്ള
മുക്കാല്‍ കിലോമീറ്ററോളം വഴിയിലാണ് നാട്ടുകാര്‍ക്ക്
ദുരിതയാത്ര.
മണ്ണിട്ടപാതയിലേക്ക് ഓടകളില്‍നിന്നും മറ്റും വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ ഏറിയ ഭാഗത്തും മാലിന്യം കെട്ടിക്കിടക്കുകയാണ്. നടക്കാവ് ഗവ. ഗേള്‍സ്, പ്രോവിഡന്‍സ്, സെന്‍റ് ജോസഫ്സ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ് എന്നിവയുള്‍പ്പെടെ നഗരപരിധിയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ഈ മാലിന്യം ചവിട്ടിയാണ് യാത്ര ചെയ്യുന്നത്. വഴിയുടെ ഇരുഭാഗത്തും ഇടതൂര്‍ന്ന് കുറ്റിക്കാടുകള്‍ വളര്‍ന്നതിനാല്‍ ഇഴജീവികളുടെ ഭീഷണിയും പതിവാണ്. നല്ല വഴിയില്ലാത്തതു കാരണം അസുഖം ബാധിച്ചവരെ ആശുപത്രിയിലത്തെിക്കാനും അത്യാവശ്യ സാധനങ്ങള്‍ വീട്ടിലത്തെിക്കാനും ആളുകള്‍ പാടുപെടുകയാണ്.
അവശേഷിക്കുന്ന ഈ വഴിയില്‍ കൂടി ടാറിങ് നടത്തിയാല്‍ നാലാംഗേറ്റില്‍നിന്നും ചെറുകിട വാഹനങ്ങള്‍ക്കും മറ്റും ഗതാഗതക്കുരുക്കില്‍പെടാതെ റെയിലോരം വഴി പെട്ടെന്ന് പുതിയങ്ങാടിയില്‍ എത്താന്‍ കഴിയും. ഇവിടെ ടാറിങ് നടത്താന്‍ നഗരസഭ ഒരുക്കമാണെങ്കിലും 500 മീറ്ററോളം സ്ഥലം റെയില്‍വേയുടെ കൈവശമാണ്. കൃത്യമായി വാടക നല്‍കിയാല്‍ മാത്രമേ സ്ഥലം താല്‍ക്കാലികമായി പോലും വിട്ടു നല്‍കാനാവൂ എന്നാണ് റെയില്‍വേയുടെ നിലപാട്. മുന്‍നിശ്ചയിച്ച പ്രകാരം നഗരസഭ നിശ്ചിത തുക അടച്ചാണ് നാട്ടുകാര്‍ക്ക് നേരത്തേ യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്.2008 ഒക്ടോബറില്‍ സ്ഥലത്തിന് മാര്‍ക്കറ്റ് നിരക്ക് പ്രകാരം പുതുക്കി നിശ്ചയിച്ച തുകയും കുടിശ്ശികയും ഉള്‍പ്പെടെ 72,56,650 രൂപ അടക്കാന്‍ ആവശ്യപ്പെട്ട് റെയില്‍വേ നഗരസഭക്ക് കത്തയച്ചു. പ്രസ്തുത കത്തില്‍ കൗണ്‍സില്‍ ഐകകണ്ഠ്യേന പ്രതിഷേധം അറിയിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കാനുള്ള ജി.ആര്‍.പി കുടിശ്ശികയില്‍ തുക തട്ടിക്കിഴിച്ചതായി റെയില്‍വേ 2010 ഒക്ടോബറില്‍ നഗരസഭയെ അറിയിച്ചു. പിന്നീട് 2011 ഒക്ടോബറില്‍ 7,73,226 രൂപ പ്രതിവര്‍ഷ വാടക നല്‍കാമെങ്കില്‍ സ്ഥലം വിട്ടുനല്‍കാമെന്നാണ് റെയില്‍വേ അറിയിച്ചത്.
എന്നാല്‍, ഇത്ര ഭീമമായ തുക നല്‍കാനാവില്ളെന്ന നിലപാടില്‍ നഗരസഭ ഉറച്ചുനില്‍ക്കുകയാണ്. പ്രശ്നം പെട്ടെന്ന് ഒത്തുതീര്‍പ്പാക്കി സ്ഥലം നഗരസഭക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

No comments:
Post a Comment