വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തലിനെതുടര്‍ന്ന് മരുന്ന് മൊത്തമായി
വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ റസിഡന്‍സ് അസോസിയേഷന്‍
രംഗത്തിറങ്ങി. പുതിയപാലം ബ്രൈറ്റ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹി എ.ടി.
റഫീഖിന്‍െറ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് വൈറ്റ്നര്‍
വില്‍ക്കുന്നവരെ ബോധവത്കരണം നടത്തുന്നത്. പ്രദേശവാസിയായ വിദ്യാര്‍ഥിയെ
വൈറ്റ്നര്‍ ലഹരിയില്‍നിന്ന്
മോചിപ്പിച്ച ഈ അയല്‍പക്ക കൂട്ടായ്മ, മറ്റു കുട്ടികളെയും രക്ഷിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്. വൈറ്റ്നറിന് 30 രൂപയോളമാണ് വില.
നഗരത്തിലെ സ്കൂളില്‍ പ്ളസ്വണ്ണിന് പ്രവേശം ലഭിച്ച വിദ്യാര്‍ഥി റാഗിങ്ങിനെതുടര്‍ന്ന് വൈറ്റ്നറിന്‍െറ അടിമയാകുകയായിരുന്നു. ആദ്യത്തില്‍ ദിവസം ഒരു കുപ്പി ഉപയോഗിച്ച കുട്ടിക്ക് പിന്നീട് മൂന്നും നാലും കുപ്പി വേണമെന്നായി. സ്വകാര്യ ആശുപത്രിയിലെ ലഹരിവിരുദ്ധ ചികിത്സാകേന്ദ്രത്തില്‍ ആറുമാസവും, കുതിരവട്ടം മനോരോഗാശുപത്രിയില്‍ മാസങ്ങളോളവും ചികിത്സിച്ചിട്ടും മോചിതനാകാനായില്ല. ഒടുവില്‍ കുട്ടിയുടെ പിതാവ് റസിഡന്‍സ് അസോസിയേഷനില്‍ അഭയംപ്രാപിക്കുകയായിരുന്നു. കൗണ്‍സിലിങ്ങിനുശേഷം ജോലി ഏര്‍പ്പാടാക്കിയതോടെ ഈ കുട്ടി വൈറ്റ്നര്‍ ഉപേക്ഷിച്ചതായി അസോ. ഭാരവാഹികള്‍ പറയുന്നു.
നഗരത്തിലെ അഞ്ചു ഗേള്‍സ് സ്കൂളുകളിലെ വിദ്യാര്‍ഥിനികള്‍ വൈറ്റ്നര്‍ ലഹരിക്ക് അടിമകളാണ്. അഞ്ചും ആറും വൈറ്റ്നര്‍ കുപ്പികള്‍ ആവശ്യപ്പെട്ടാലും വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുമെന്നും ഈ കുട്ടി പറഞ്ഞു.
പാളയം, മേലേപാളയം, മര്‍കസ് കോംപ്ളക്സ്, സി.എസ്.ഐ ഷോപ്പിങ് കോംപ്ളക്സ്, ഫോക്കസ് മാള്‍ തുടങ്ങിയ കടകളിലാണ് വൈറ്റ്നര്‍ മൊത്തമായി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ലഹരിക്കാണെന്ന് അറിഞ്ഞിട്ടും വില്‍പന ആവര്‍ത്തിച്ചാല്‍ കച്ചവടക്കാരെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിലാണ് അസോസിയേഷന്‍ അംഗങ്ങള്‍. ലഹരിവില്‍ക്കുന്ന കച്ചവടക്കാരുടെ വിശദാംശങ്ങള്‍ ഷാഡോ പൊലീസിന് നല്‍കിയിട്ടുണ്ട്.

No comments:
Post a Comment