Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 7 February 2012

ചേരി ഫണ്ട് വകമാറ്റല്‍: തിരുത്തിവയലുകാരും പ്രക്ഷോഭത്തിന്

 കോഴിക്കോട്: ചേരി ഫണ്ട് വകമാറ്റിയതിന്‍െറ പേരില്‍ തിരുത്തിവയലുകാരും പ്രക്ഷോഭത്തിന്. ഇന്ന് കോര്‍പറേഷന്‍ ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി. പ്രഭാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവരാവകാശ രേഖയില്‍ സ്ഥലം കൗണ്‍സിലര്‍
മുഹമ്മദലി ചട്ടംലംഘിച്ച് തിരുത്തിവയല്‍ ചേരിവികസന ഫണ്ട് വകമാറ്റി  ചെലവഴിച്ചതായി മനസ്സിലായതായി ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.  പ്രവൃത്തി മാറ്റിയതില്‍ ഉത്തരവാദിത്തമില്ല എന്ന കൗണ്‍സിലറുടെ വാദം ജാള്യം മറക്കാനാണ്. തിരുത്തിവയല്‍ ഭാഗത്തെ മുന്‍ കൗണ്‍സിലര്‍ കിഷന്‍ചന്ദും ചട്ടംലംഘിച്ച് പ്രവൃത്തി ചേരിയില്‍പെടാത്ത ഹാജിയാര്‍ കോളനിയിലേക്ക് മാറ്റി. മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന തിരുത്തിവയല്‍ ചേരിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനാണ് കഴിഞ്ഞ കൗണ്‍സില്‍ 30 ലക്ഷം രൂപ ചെലവഴിച്ചത്.കൗണ്‍സിലര്‍ മാറിയപ്പോള്‍ പ്രവൃത്തി മാറ്റിയെന്ന് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ പി.എ. മോഹന്‍ദാസ്, കൗണ്‍സിലര്‍ ടി. സുജന്‍, മുന്‍ കൗണ്‍സിലര്‍മാരായ സി.പി. സുലൈമാന്‍, എന്‍.സി. അഹമ്മദ്, കെ. ഷീബ, കെ. സുന്ദര്‍ദാസ് എന്നിവരും പങ്കെടുത്തു.

No comments:

Discuss