തമിഴ്‌നാട്ടുകാരായ മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗത്തുനിന്ന് മീന്‍പിടിക്കുന്നത് സംബന്ധിച്ച് ഇവിടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഏജന്റുമാര്‍ തമിഴ്‌നാട്ടുകാരെ അനുകൂലിക്കുന്നവരും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ എതിര്‍ക്കുന്നവരുമാണ്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ പ്രശ്‌നമുണ്ടായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാവിലെ ഒരു തൊഴിലാളിയുടെ ബൈക്ക് ഓട്ടോറിക്ഷയിലെത്തിയവര്‍ തടഞ്ഞത്. രാവിലെ പ്രശ്‌നം പറഞ്ഞ് പരിഹരിച്ചെങ്കിലും വൈകുന്നേരം ഇതേച്ചൊല്ലി വീണ്ടും വാക്ക് തര്‍ക്കമുണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. ഏജന്റുമാര്‍ ആനമാട് നിന്ന് മണല്‍ വാരാന്‍ പോകുന്നുവെന്ന വിവരം കൈമാറിയതിനാണ് തൊഴിലാളിയെ തടഞ്ഞതെന്ന് പറയുന്നു. ഇരുന്നൂറോളം പേര്‍ ഇരുഭാഗത്തുമായി സംഘടിച്ചിരുന്നതായും പോലീസ് പറഞ്ഞു. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റതുകൊണ്ട് പ്രതികള്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. നിയമ വിരുദ്ധമായി സംഘടിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്‍. പ്രേമചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. ഞായറാഴ്ച പോലീസിന്റെ നേതൃത്വത്തില്‍ ഏജന്റുമാരും തൊഴിലാളികളും തമ്മില്‍ അനുരഞ്ജന ചര്‍ച്ച നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Saturday, 4 February 2012
ചക്കുംകടവില്‍ മത്സ്യത്തൊഴിലാളികളും ഏജന്റുമാരും തമ്മില്‍ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്കേറ്റു
തമിഴ്‌നാട്ടുകാരായ മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗത്തുനിന്ന് മീന്‍പിടിക്കുന്നത് സംബന്ധിച്ച് ഇവിടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഏജന്റുമാര്‍ തമിഴ്‌നാട്ടുകാരെ അനുകൂലിക്കുന്നവരും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ എതിര്‍ക്കുന്നവരുമാണ്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ പ്രശ്‌നമുണ്ടായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാവിലെ ഒരു തൊഴിലാളിയുടെ ബൈക്ക് ഓട്ടോറിക്ഷയിലെത്തിയവര്‍ തടഞ്ഞത്. രാവിലെ പ്രശ്‌നം പറഞ്ഞ് പരിഹരിച്ചെങ്കിലും വൈകുന്നേരം ഇതേച്ചൊല്ലി വീണ്ടും വാക്ക് തര്‍ക്കമുണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. ഏജന്റുമാര്‍ ആനമാട് നിന്ന് മണല്‍ വാരാന്‍ പോകുന്നുവെന്ന വിവരം കൈമാറിയതിനാണ് തൊഴിലാളിയെ തടഞ്ഞതെന്ന് പറയുന്നു. ഇരുന്നൂറോളം പേര്‍ ഇരുഭാഗത്തുമായി സംഘടിച്ചിരുന്നതായും പോലീസ് പറഞ്ഞു. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റതുകൊണ്ട് പ്രതികള്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. നിയമ വിരുദ്ധമായി സംഘടിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്‍. പ്രേമചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. ഞായറാഴ്ച പോലീസിന്റെ നേതൃത്വത്തില്‍ ഏജന്റുമാരും തൊഴിലാളികളും തമ്മില്‍ അനുരഞ്ജന ചര്‍ച്ച നടക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment