പൊതുമരാമത്ത് വകുപ്പ് റിട്ട. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വത്സന്‍ പി. ജോണ്‍, റിട്ട. അസി. എന്‍ജിനീയര്‍ എം.രാഘവന്‍ എന്നിവരെയാണ് വിജിലന്‍സ് പ്രത്യേക ജഡ്ജി വി.ജയറാം വെറുതെവിട്ടത്.
1982ല്‍ കാസര്‍കോട് ആദൂരില്‍ പോലീസ് സ്റ്റേഷന്‍ നിര്‍മിച്ചതിലെ അപാകമാണ് കേസിന് ആധാരം. 1979 ല്‍ നിര്‍മിച്ച് 82ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട സ്റ്റേഷന്‍ രണ്ട് വര്‍ഷം കൊണ്ട് ചോര്‍ന്നൊലിച്ച് തുടങ്ങിയെന്നും ഇതിന് വഴിയൊരുക്കിയത് നിര്‍മാണത്തിലെ ക്രമക്കേടാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കാസര്‍കോട് വിജിന്‍ലസ് മുന്‍ ഡിവൈ.എസ്.പി ഫിലിപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രണ്ട് എന്‍ജിനീയര്‍മാരും കരാറുകാരനായ സി.എച്ച്.അഹമ്മദ് ഹാജിയും പ്രതികളാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അഹമ്മദ് ഹാജി പിന്നീട് മരിച്ചു. ഗൂഢാലോചന, സര്‍ക്കാറിന് 1, 78, 535 രൂപ നഷ്ടം വരുത്തി, അഴിമതി നടത്തി എന്നീ കുറ്റങ്ങളായിരുന്നു ഇവര്‍ക്ക് എതിരെ ചുമത്തിയിരുന്നത്. എന്നാല്‍, ഇത് തെളിയിക്കാന്‍ സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികള്‍ക്കു വേണ്ടി അഡ്വ. ഇ.ശങ്കുണ്ണി മേനോന്‍ ഹാജരായി.
No comments:
Post a Comment