Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 23 January 2012

കുറ്റിച്ചിറയില്‍ ഇരുനില വീടിന് തീപ്പിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം




ക്യറ്റിച്ചിറയില്‍ തങ്ങള്‍സ്‌റോഡിലെ പി.എന്‍.എം. ഹൗസിന് തീ പിടിച്ചു. വീടിന്റെ മേല്‍ക്കൂരയും രണ്ടാം നിലയിലെ കിടപ്പുമുറികളുമടക്കം ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ബീച്ച്, മീഞ്ചന്ത ഫയര്‍‌സ്റ്റേഷനുകളില്‍നിന്നെത്തിയ അഗ്‌നിശമനസേന ...തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ആയിഷാബി, കുഞ്ഞിബി, റസിയ, സുബൈദ, ഇമ്പിച്ചാനബി എന്നിവരാണ് വീടിന്റെ ഉടമസ്ഥര്‍. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തീ പടര്‍ന്ന ഭാഗത്തെ ഫര്‍ണീച്ചറുകളും മറ്റു ഗൃഹോപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. ഏകദേശം അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ഭാസ്‌കറിന്റെ നേതൃത്വത്തില്‍ ബീച്ച്, മീഞ്ചന്ത ഫയര്‍‌സ്റ്റേഷനുകളില്‍നിന്നെത്തിയ ഇരുപത്തിരണ്ടോളം ഉദ്യോഗസ്ഥര്‍ തീയണയ്ക്കാന്‍ നേതൃത്വം നല്‍കി. ഇതിനിടെ മീഞ്ചന്ത ഫയര്‍‌സ്റ്റേഷനിലെ ഫയര്‍മാന്‍ അരുണ്‍ബാബുവിന് നിസ്സാര പരിക്കേറ്റു.

Discuss