Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 17 January 2012

ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റും -മന്ത്രി തിരുവഞ്ചൂര്‍

കോഴിക്കോട്: കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാറിന്‍െറ കൈവശമുള്ള അധികഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സമഗ്രപദ്ധതി ആവിഷ്കരിക്കുമെന്നും ഭൂരഹിതര്‍ക്കുള്ള അപേക്ഷാഫോറങ്ങള്‍ ഫെബ്രുവരി ഒന്നു മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍....
അറിയിച്ചു. ആദ്യഘട്ടത്തില്‍ കോഴിക്കോട്, കാസര്‍കോട് ജില്ലകളെ ഭൂരഹിതരില്ലാത്തവരാക്കും. കോഴിക്കോട് ജില്ലയില്‍ മുഴുവന്‍ ഭൂരഹിതര്‍ക്കും ആറു മാസത്തിനകം ഭൂമി നല്‍കാന്‍ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.വര്‍ഷങ്ങളായി ഭൂമി കൈവശം വെക്കുന്ന കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ ആദ്യം നടപടി സ്വീകരിക്കും. രണ്ടാം ഘട്ടത്തില്‍ സ്വന്തമായി ഭൂമിയോ ജിവിക്കാന്‍ മറ്റു മാര്‍ഗങ്ങളോ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കും.  നല്‍കുന്ന ഭൂമിയുടെ ക്രയവിക്രയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും.
 മാസത്തില്‍ ഒരു വില്ളേജ് ഓഫിസിലെങ്കിലും കലക്ടര്‍മാര്‍ മിന്നല്‍ പരിശോധന നടത്തും. ആര്‍.ഡി.ഒമാരും തഹസില്‍ദാര്‍മാരും ഇങ്ങിനെ വില്ളേജ് ഓഫിസുകളുടെ പ്രവര്‍ത്തനം വിലയിരുത്തും.
വില്ളേജ് ഓഫിസുകളില്‍ എത്തുന്ന അപേക്ഷകള്‍ക്ക് നിശ്ചിതസമയത്തിനകം നടപടിയുണ്ടാവുകയും തീരുമാനം സംബന്ധിച്ച് അപേക്ഷകനെ അറിയിക്കുകയും വേണം. മൂന്നാറിലും പരിസരപ്രദേശങ്ങളിലുമായി 1800 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി യു.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുത്തതായി മന്ത്രി പറഞ്ഞു. രണ്ടാഴ്ചക്കകം ഇതിന് ജണ്ടയിടും. ഉപഗ്രഹ മാപ്പിങ് ് നടത്തി സര്‍ക്കാര്‍ ഭൂമിയുടെ അതിരുകള്‍ രേഖയിലാക്കുമെന്നും ആവശ്യമെങ്കില്‍ ഭൂ സംരക്ഷണ നിയമം ഭേദഗതി ചെയ്യുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

Discuss