Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 31 January 2012

നഴ്‌സുമാരുടെ സമരം: പരാതി കിട്ടിയാല്‍ ഇടപെടും- വനിതാകമ്മീഷന്‍



കോഴിക്കോട്: സംസ്ഥാനത്തെ വിവിധ സ്വകാര്യ ആസ്​പത്രികളില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരം ന്യായമാണെന്ന് വനിതാകമ്മീഷന്‍ അംഗം ടി. ദേവി പറഞ്ഞു. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കമ്മീഷന് ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ല. പരാതി കിട്ടിയാല്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്നും അവര്‍ അറിയിച്ചു. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന മെഗാ അദാലത്തിനുശേഷം
സംസാരിക്കുകയായിരുന്നു അവര്‍.


നവജാതശിശുവിന്റെ ചികിത്സയ്ക്കായി അവധി ദീര്‍ഘിപ്പിച്ചതിനെത്തുടര്‍ന്ന് അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്ന് കമ്മീഷന്‍ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂള്‍ അധികൃതരോട് നിര്‍ദേശിച്ചു.

142 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. 48 എണ്ണം തീര്‍പ്പാക്കി. രണ്ടെണ്ണം ജാഗ്രതാസമിതിക്ക് കൈമാറി. അഞ്ചെണ്ണം ജില്ലാ ലീഗല്‍ അതോറിറ്റിക്കു കൈമാറും. 14 കേസുകള്‍ പോലീസ് അന്വേഷിക്കും. അഡ്വ. പ്രസന്ന, അഡ്വ. ശ്രീലമേനോന്‍, അഡ്വ.മിനി, എസ്.ഐ. ഉമാദേവി എന്നിവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു.

Discuss