കോഴിക്കോട്: പൂവാലന്മാരും മാലപൊട്ടിക്കല്‍ വിരുതന്മാരും
ഇനിയൊന്നു കരുതിയാല്‍ തടികേടാവില്ല. ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകളെ
ശല്യംചെയ്യാനാണ് ഉദ്ദേശ്യമെങ്കില്‍ സൂക്ഷിക്കുക,അടിമുടി
എരിപൊരികൊള്ളിക്കുന്ന ആയുധവുമായാണ് അവരുടെ സഞ്ചാരം.
ഒറ്റക്ക് യാത്രചെയ്യുന്ന സ്ത്രീകളെ ഉദ്ദേശിച്ച് നിര്‍മിച്ച ‘ആര്‍മര്‍ കുരുമുളക് സ്പ്രേ’ പ്രതിരോധ ദ്രാവകം വിപണിയിലെത്തി. സ്പ്രേ ചെയ്താല്‍ കണ്ണുകളില്‍ നീറ്റലുണ്ടാകുന്നതിനു പുറമെ ചുമയും പിടിപെടും.
ബംഗളൂരുവിലെയും തമിഴ്നാട്ടിലെയും കോള്‍സെന്‍ററുകളിലെ സ്ത്രീ ജീവനക്കാര്‍ വിജയകരമായി പരീക്ഷിച്ചതാണ് കുരുമുളക് സ്പ്രേ. നടക്കാവ് പി.എം. കുട്ടി റോഡിലെ ‘കാന്‍സ്’ മാര്‍ക്കറ്റിങ് കമ്പനിയാണ് വിതരണക്കാര്‍. 25 മി. ഗ്രാം സ്പ്രേക്ക് 350 രൂപ വിലയുണ്ട്.