കോഴിക്കോട്: മുല്ലപ്പെരിയാര്‍ പ്രശ്നം മുന്‍നിര്‍ത്തി സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഇടുക്കി ഒഴികെ മറ്റു ജില്ലകളില്‍ ബസ് സര്‍വീസ് പതിവുപോലെ നടത്തുമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ കോ ഓഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ കെ സുരേഷ്ബാബു അറിയിച്ചു. ഹര്‍ത്താലിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ഇടുക്കി ജില്ലയില്‍ സര്‍വീസ് നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.