കോഴിക്കോട്: ടാറിടല്‍ പ്രവൃത്തി നടക്കുന്ന റോഡില്‍
അതിക്രമിച്ച് കയറിയവരുടെ മര്‍ദനമേറ്റ് തൊഴിലാളി മരിച്ചു. ഊരാളുങ്കല്‍
ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റിവ് സൊസൈറ്റി പ്ളാന്‍റ് ഓപ്പറേറ്ററും
ബാലുശ്ശേരിക്കടുത്ത് പനങ്ങാട് കണ്ണാടിപ്പൊയില്‍ പരേതനായ
തിണ്ടന്‍നീക്കിമീത്തല്‍ ചെക്കൂട്ടിയുടെ മകനുമായ ദാമോദരന്‍ (53) ആണ്
മരിച്ചത്. മുക്കത്തിനടുത്ത് തോട്ടുമുക്കം-വാലില്ലാപ്പുഴ റോഡില്‍
പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ടാറിങ് നടക്കുന്നതിനിടെ കരിക്കാടമ്മല്‍
ഭാഗത്ത് ഓട്ടോറിക്ഷയില്‍ എത്തിയവരാണ് ജോലി തടസ്സപ്പെടുത്തുകയും
തൊഴിലാളികളെ മര്‍ദിക്കുകയും ചെയ്തത്. മര്‍ദ്ദനമേറ്റ് കുഴഞ്ഞുവീണ ദാമോദരനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഓട്ടോറിക്ഷയിലെത്തിയവര്‍ അടച്ചിട്ട റോഡ് തുറന്നുകൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ടാറിങ് നടക്കുന്നതിനാല്‍ തൊഴിലാളികള്‍ അതിന് തയാറായില്ല. ഇതില്‍ പ്രകോപിതരായവര്‍ തിരിച്ചുപോകവെ തൊട്ടടുത്ത് ടാര്‍ ഉരുക്കുന്ന സ്ഥലത്ത് ഓട്ടോനിര്‍ത്തി സൊസൈറ്റിയുടെ ഡ്രൈവറുമായി വാക്കേറ്റം നടത്തുകയും ചെയ്തുവത്രെ. ഓട്ടോയിലുള്ളവര്‍ ഡ്രൈവറെ മര്‍ദിക്കുന്നത് കണ്ട് ഓടിയെത്തിയ ദാമോദരനെ അക്രമികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഓട്ടേക്ക് വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഓട്ടോയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി താമരശ്ശേരി ഡിവൈ.എസ്.പി ജോസി ചെറിയാന്‍ പറഞ്ഞു. ഓട്ടോയില്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് യാത്രക്കാര്‍ കൂടിയുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്നുവര്‍ഷത്തോളമായി ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ജീവനക്കാരനാണ് ദാമോദരന്‍. തിങ്കളാഴ്ച രാവിലെയാണ് ജോലിക്കായി വീട്ടില്‍നിന്ന് പുറപ്പെട്ടത്.
വീതികുറഞ്ഞ റോഡ് നാട്ടുകാരുടെ അനുവാദത്തോടെയാണ് അടച്ചിട്ട് ടാറിങ് നടത്തിയതെന്ന് സൊസൈറ്റി അധികൃതര്‍ പറഞ്ഞു.
ദാമോദരന്‍െറ ഭാര്യ: ചന്ദ്രിക. മക്കള്‍: സിന്ധു, സിനി, രാഗേഷ്. മരുമക്കള്‍: തങ്കരാജ് (തലയാട്), ബൈജു (ചമല്‍). കൊടുവള്ളി സി.ഐ. രാജപ്പന്‍ റാവുത്തര്‍, മുക്കം -അരീക്കോട് എസ്.ഐമാര്‍ തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി.