കൊയിലാണ്ടി:ഗ്രാമീണ പാടശേഖരങ്ങളില്‍ മകരക്കൊയ്ത്ത് തുടങ്ങി. ഇത്തവണ ഏറെക്കുറെ നല്ല വിളവാണ് മിക്കയിടങ്ങളിലും ലഭിച്ചിട്ടുള്ളത്. എന്നാല്‍ ജോലിക്ക് ആളെ കിട്ടാനില്ലെന്നതും കൂലിച്ചെലവിന്റെ വര്‍ധനയുമുള്‍പ്പെടെ പ്രയാസങ്ങളുടെ നീണ്ട പട്ടിക കര്‍ഷകര്‍ നിരത്തുന്നുണ്ട്.
മകരം കൊയെ്താഴിയുന്നതോടെ കുംഭം പിറക്കുകയായി. ഇതോടെ വയല്‍ക്കരകളിലെ... ക്ഷേത്രങ്ങളില്‍ ഉത്സവ കാലമായി. ഇവിടങ്ങളില്‍ തിറയുത്സവങ്ങളാണധികവും. ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ പരന്ന് കിടക്കുന്ന നെല്‍വയലുകള്‍ പഴയതുപോലെ ഇന്നില്ല. ക്ഷേത്രപരിസരങ്ങളില്‍ പരിമിതമായ വയലുകള്‍ ചിലേടങ്ങളില്‍ ഇപ്പോഴുമുണ്ട്. ഇവയില്‍ പലതും നിലനില്ക്കുന്നത് ഇവ ക്ഷേത്രച്ചടങ്ങുകള്‍ക്ക് അനിവാര്യമായതിനാലാണ്.
ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ക്കും ചന്തകള്‍ക്കും ഉപയോഗിച്ചിരുന്ന വയലുകള്‍ പലതും നികത്തി കെട്ടിടം പണിതുകഴിഞ്ഞു. നെല്‍ക്കൊയ്ത്തുമായി ബന്ധപ്പെട്ട നിരവധി ചടങ്ങുകള്‍ ക്ഷേത്രങ്ങളിലുണ്ട്.