Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 11 January 2012

സ്‌പര്‍ശം പദ്ധതിക്ക് 27 ലക്ഷം അനുവദിക്കും: കളക്ടര്‍


കോഴിക്കോട്: മാറാട് സ്​പര്‍ശം പദ്ധതിക്ക് 27 ലക്ഷം രൂപ അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി. ബി. സലീം പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാറിന്റെ ഇന്നവേറ്റീവ് ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുന്നത്. സ്​പര്‍ശം പദ്ധതി പ്രകാരമുള്ള തൊഴില്‍ സംരംഭങ്ങള്‍ക്കായിരിക്കും തുക നല്‍കുകയെന്നും കളക്ടര്‍......... വ്യക്തമാക്കി. സ്​പര്‍ശം പദ്ധതിയോടനുബന്ധിച്ചുള്ള വിക്ടറി സോപ്പ് പാക്കിങ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്​പര്‍ശം പദ്ധതി പ്രകാരം ആരംഭിച്ചതും ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ചതുമായ യൂണിറ്റിലെ തൊഴിലാളികള്‍ക്കാണ് സോപ്പ് പാക്കിങ് യൂണിറ്റില്‍ ജോലി നല്‍കുന്നത്. മാറാട്ട് നേരത്തേ നല്‍കിയ 200 ആടുകള്‍ക്ക് പുറമെ 200 എണ്ണം കൂടി വിതരണം ചെയ്യും. ശാന്തിനഗര്‍ മാതൃകാ ഗ്രാമമായി മാറ്റുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചെന്നും കളക്ടര്‍ പറഞ്ഞു.

കൗണ്‍സിലര്‍ പി. ദേവരാജന്‍ അധ്യക്ഷത വഹിച്ചു. വി. കെ.സി. മമ്മദ്‌കോയ, എന്‍. പി. സി. അബൂബക്കര്‍ഹാജി, ബേപ്പൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ്, വിശാലാക്ഷി, സവിത, കെ. വേലായുധന്‍, വിക്ടറി സോപ്പ് ചെയര്‍മാന്‍ പി. ടി. സിദ്ദീഖ്ഹാജി, സി. ജെ. ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.

Discuss