അപേക്ഷ നല്കിയതിന്റെ അടിസ്ഥാനത്തില്‍, കളക്ടര്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജനനിബിഡമായ പ്രദേശമായതിനാല്‍ ഇവിടെ പടക്കനിര്‍മാണശാല പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് കൊടുക്കരുതെന്ന റിപ്പോര്‍ട്ടാണ് പോലീസ് കൊടുത്തതെന്ന് സി.ഐ. ആര്‍.ഹരിദാസന്‍ പറഞ്ഞു.
അതിനിടെ പോലീസ് പ്രദേശത്ത് അതിക്രമം നടത്തിയതായും കസ്റ്റഡിയില്‍ എടുത്തവരെ മര്‍ദ്ദിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ കേസ് വഴിതിരിച്ചുവിടാനുള്ള തന്ത്രങ്ങളാണെന്നാണ് പോലീസ് അധികൃതര്‍ പറയുന്നത്.