കൊയിലാണ്ടി: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ കോഴിക്കോട് ജില്ലാസമ്മേളനം ഡിസംബര്‍ 18ന് കൊയിലാണ്ടി സ്റ്റേഡിയത്തില്‍ നടക്കും.പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍
അറിയിച്ചു.പത്രസമ്മേളനത്തില്‍ എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍,
സയ്യിദ് യൂസുഫ് ഹൈദ്രൂസ്തങ്ങള്‍, പി.അഹമ്മദ് ദാരിമി മുചുകുന്ന്, പി. ലിയാഖത്ത് അലിദാരിമി എന്നിവര്‍ പങ്കെടുത്തു.